തലശ്ശേരിയിൽ എവിടെ നല്ല തലശ്ശേരി ബിരിയാണി കിട്ടും?
തലശ്ശേരി ഇന്ന് ലോകം അറിയപ്പെടുന്നത് തലശ്ശേരി ബിരിയാണിയുടെ പേരിൽ ആണ്. 3C അതായതു കേക്ക്, ക്രിക്കറ്റ്, സര്ക്കസ് എന്ന് അറിയപ്പെട്ട തലശ്ശേരി ഇന്ന് അതിനേക്കാളും അറിയപ്പെടുന്നത് ബിരിയാണിയുടെ പേരിൽ ആണ്.
ഇതൊക്കെ ആണെങ്കിലും തലശ്ശേരിയിൽ എവിടെ ആണ് ഏറ്റവും നല്ല തലശ്ശേരി ബിരിയാണി കിട്ടുക. പണ്ട് തൊട്ടേ കേൾക്കുന്ന കുറെ പേരുകൾ ഉണ്ട്. പാരീസ്, രാരവിസ്, ഇത്താക്ക്, മുത്തു അങ്ങനെ കുറെ ഹോട്ടലുകളും ഭണ്ഡാരികളും. പക്ഷെ ഇതിൽ ഏതാണ് ഏറ്റവും നല്ല തലശ്ശേരി ബിരിയാണി?
ഇതിനിടെ ആണ് തലശ്ശേരിക്കാരൻ ആയ മ്യൂസിക് ഡയറക്ടർ സുഷിന് ശ്യാം ഒരു ഇന്റർവ്യൂയിൽ പറയുന്നത് തലശ്ശേരിയിൽ നല്ല തലശ്ശേരി ബിരിയാണി കിട്ടാനില്ല എന്ന്. ഈ ഇന്റർവ്യൂ കൂടി കണ്ടപ്പോൾ തോന്നിയത് ആണ് തലശ്ശേരിയിൽ ഉള്ള മുഴുവൻ ഹോട്ടലുകളും കയറി ബിരിയാണി കഴിക്കണം എന്നു.
അങ്ങനെ ഞാനും എന്റെ സുഹൃത്തും കൂടി ഓരോ ഹോട്ടലുകളും കയറി ബിരിയാണി ടേസ്റ്റ് ചെയ്യാൻ തുടങ്ങി . കുറെപേരോട് ചോദിച്ചു പല കാറ്ററിംഗ് യൂണിറ്റ് ബിരിയാണിയും ടെസ്റ്റ് ചെയ്തു നോക്കി.
തുടങ്ങിയത് പാരിസിൽ നിന്ന് തന്നെ. ഒരുപാട് കഴിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ കൂടി കഴിച്ചു. പഴയ ഇലയിൽ പൊതിഞ്ഞ ഒരു മുട്ട ഒക്കെ വെച്ച് ഒരു അടിപൊളി ചമ്മന്തി ഒക്കെ ഉള്ള പഴയ പാരീസ് അല്ലെങ്കിൽ കൂടി ഒരു അടിപൊളി ബിരിയാണി ആയിരുന്നു.
പിന്നെ മോഹൻലാൽ പറഞ്ഞത് പോലെ ഒരുപാട് ഹോട്ടലുകൾ, കാറ്ററിംഗ് യൂണിറ്റുകൾ ഒരേ അലച്ചിൽ ആയിരുന്നു. ഒരു ഫുഡ് ബ്ലോഗറുടെ ജീവിതം ജോ കഭി കതം നഹി ഹോ ജാത്തി ഹേയ്.
അപ്പോഴൊക്കെ കഴിച്ചതിൽ പാരീസ് തന്നെ ആയിരുന്നു തലശ്ശേരിയിലെ ഏറ്റവും നല്ല ബിരിയാണി. എല്ലാവരുടെയും ഇഷ്ടങ്ങൾ ഒരു പോലെ ആയിരിക്കില്ല എന്ന് അറിയാം അത് കൊണ്ട് തന്നെ ഞാൻ എന്റെ അഭിപ്രായം ആണ് പറയുന്നത്.
അങ്ങനെ ഈ പരുപാടി നിർത്താൻ തീരുമാനിച്ചു, പാരീസ് തന്നെ തലശ്ശേരിയിലെ ഏറ്റവും നല്ല ബിരിയാണി എന്ന് ബ്ലോഗ് എഴുതാൻ ഉറപ്പിച്ചിരിക്കുമ്പോഴാണ് എന്റെ ഒരു സുഹൃത്തു ഒരു ക്‌ളൗഡ് കിച്ചൻ കുറിച്ച് പറയുന്നത്, ഒരു നിക്കാഹ് ബിരിയാണി. എന്നാൽ അതും അതിനടുത്തു ഉള്ള കുറച്ചു ഹോട്ടൽസും ട്രൈ ചെയ്യാം എന്ന് കരുതി അങ്ങോട്ട് വെച്ച് പിടിച്ചു.
അന്നു അവിടെ ബിരിയാണി തീർന്നു പോയിരുന്നു, ബാക്കി ഉള്ള ഹോട്ടലുകൾ ട്രൈ ചെയ്തു ഞാൻ തിരിച്ചു വീട്ടിലേക്കു. പെരിങ്ങളം ഉള്ള മറ്റൊരു ടേക്ക് എവേ കൌണ്ടർ ബിരിയാണി കൊള്ളാമായിരുന്നു.
ഇതുവരെ ഉള്ള ബിരിയാണിയിൽ ഒരു റാങ്ക് മനസ്സിൽ ഉണ്ടായിരുന്നു.
1 . പാരീസ്
2 . ദേവൂസ് ബിരിയാണി
3 . രാരാവിസ്
4 . ബിരിയാണി ഹട്
5 . മുത്തു
അടുത്ത ദിവസം നേരെത്തെ പറഞ്ഞ സുഹൃത്തു എന്നെ വിളിച്ചു ചോദിച്ചു എങ്ങനെ ഉണ്ടായിരുന്നു എന്ന്. ഞാൻ പറഞ്ഞു കഴിച്ചില്ല എന്നു ഇനി അവിടെ വരെ പോകാൻ വയ്യ എന്നും പറഞ്ഞു. അവൻ എന്നോട് പറഞ്ഞു ഫോണിൽ ഓർഡർ ചെയ്താൽ മതി അവർ വീട്ടിൽ കൊണ്ട് വന്നു തരും എന്നും പറഞ്ഞു.
അത് കൊള്ളാലോ ഡെലിവറി ഒക്കെ ഉള്ള ഒരു കാറ്ററിംഗ് ടീം. ബാംഗ്ലൂർ, ചെന്നൈ, എറണാകുളം പോലുള്ള സിറ്റികളിൽ കണ്ടിട്ടുണ്ട്.തലശ്ശേരി ഇത് ആദ്യം ആയിറ്റാണ് ഇങ്ങനെ ഒരു ക്‌ളൗഡ് കിച്ചൻ. എന്തായാലും ഇനി അവിടെ വരെ പോകേണ്ടലോ എന്ന് സമാധാനിച്ചു ഞാൻ 'അമ്മ ഭാര്യ പെങ്ങൾ പിന്നെ എന്റെ സുഹൃത്തും അച്ഛൻ ബിരിയാണി ഒന്നും അങ്ങനെ കഴിക്കില്ല 5 ബിരിയാണി ഓർഡർ ചെയ്തു.
അങ്ങനെ ഒരു 20 മിനിറ്റ് കഴിഞ്ഞു ബിരിയാണി വന്നു പാക്കിങ് അടിപൊളി ആയിരുന്നു .ഒരു ബിരിയാണിക്ക് 140 മുതൽ 180 രൂപ വരെ പ്രതീക്ഷിച്ചു വന്നപ്പോൾ 120. അത് കൂടാതെ അന്ന് ഒരു ഓഫറും 4 ബിരിയാണി വാങ്ങിയാൽ ഒരു ബിരിയാണി ഫ്രീ. അവന്റെ പൈസ അങ്ങനെ ലാഭം ആയി.
പേര് പോലെ തന്നെ നല്ല നിക്കാഹ് ബിരിയാണി, കഴിച്ചു കഴിഞ്ഞു 5 പേരും ഒരേ പോലെ പറഞ്ഞു ഒരു രക്ഷയും ഇല്ല. അടിപൊളി തലശ്ശേരി ബിരിയാണി. കഴിക്കുമ്പോൾ ഒരു നൊസ്റ്റു അടിച്ചു പഴയ ഒരു പാരീസിന്റെ അതെ ഫീൽ. ഹൈലൈറ് അതായിരുന്നു ഇലയിൽ പൊതിഞ്ഞ അടിപൊളി തലശ്ശേരി ബിരിയാണിയുടെ മണം, അടിപൊളി അച്ചാർ അങ്ങനെ എല്ലാം കൂടി ഒരു അടിപൊളി ഫീൽ.
വേറൊരു പ്രത്യേകത എന്തെന്ന് വെച്ചാൽ ബിരിയാണി കഴിച്ചാൽ ഉള്ള ഒരുതരം മത്ത് പിടിക്കൽ നിക്കാഹ് ബിരിയാണി കഴിച്ചപ്പോൾ ഇല്ല.
എന്തായാലും നിക്കാഹ് ബിരിയാണി കഴിച്ചതിനു ശേഷം എന്റെ അഭിപ്രായത്തിൽ ഒരു മാറ്റം വന്നിട്ടുണ്ട്
തലശ്ശേരിയിൽ ഏറ്റവും നല്ല തലശ്ശേരി ബിരിയാണി കിട്ടുന്നത്
1 . നിക്കാഹ് ബിരിയാണി
FOR HOME DELIVERY AND PARTY ORDERS
7592033222 7594033222
7592033222 7594033222
2 . പാരീസ്
0490-2342666
3 . ദേവൂസ് ബിരിയാണി
പെരിങ്ങളം
4 . രാരാവിസ്
0490-2342299
5 . ബിരിയാണി ഹട്
ചിറക്കര
No comments:
Post a Comment