Sunday, July 29, 2018

തലശ്ശേരിയുടെ രുചി കൂട്ടുകൾ, എവിടെയൊക്കെ? എന്തൊക്കെ?

                               തലശ്ശേരി എന്ന് പേര് കേൾക്കുമ്പോഴേ എല്ലാവർക്കും ഓര്മ വരുന്നത് തലശ്ശേരി ബിരിയാണി ആണ്. തലശ്ശേരി പണ്ട് അറിയപ്പെട്ടിരുന്നത് "3 C" (ക്രിക്കറ്റ്, കേക്ക് , സര്ക്കസ് )യുടെ പേരിൽ ആണെങ്കിൽ ഇന്ന് ലോകം എമ്പാടും മെനു കാർഡിൽ ഉള്ള ഒരു പേര് ആണ് തലശ്ശേരി. അത്രക്ക്  പ്രശസ്തി ഉണ്ട് തലശ്ശേരി ബിരിയാണിക്ക്.
                               ഇത്ര ഒക്കെ ഉണ്ടെങ്ങിലും അന്യനാട്ടിൽ നിന്നും വന്നവർ തലശ്ശേരിയിൽ വന്നു ബിരിയാണി കഴിച്ചു അത്ര തൃപ്തിയോടെ അല്ല മടങ്ങുന്നത് . ഇതാണോ തലശ്ശേരിയിൽ ഉള്ള ബിരിയാണി, ഇതിനെക്കാളും നല്ലതു കോഴിക്കോട് കിട്ടും, എറണാകുളം കിട്ടും എന്നൊക്കെ പറഞ്ഞു ആണ് മടങ്ങാറു . അതിന്റെ പ്രധാന കാരണം തലശ്ശേരി വന്നാൽ എവിടെ നിന്നും എന്ത് കഴിക്കണം എന്ന് അറിയാത്തതു ആണ്. ബിരിയാണി മാത്രം അല്ല തലശ്ശേരി വേറെയും സ്പെഷ്യൽ ഭക്ഷണം ഉണ്ട്.

ബിരിയാണി 

പാരീസ് ഹോട്ടൽ, നാരങ്ങാപ്പുറം 


ഒരു കാലത്തു ബിരിയാണി എന്ന് പറഞ്ഞാൽ തലശ്ശേരികാർക്ക് വേറെ ഓപ്ഷൻ ഒന്നും ഇല്ല. ഒരൊറ്റ പേര്, പാരീസ് ഹോട്ടൽ. പഴയ പ്രതാപം ഇല്ലെങ്കിലും ഒട്ടും മോശം അല്ലാത്ത ഭക്ഷണം ആണ് പാരീസ് ഹോട്ടൽ. 


രാറാവിസ് ഹോട്ടൽ, മണവാട്ടി ജംഗ്ഷൻ 
ഇന്ന് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന തലശ്ശേരിയിലെ ഹോട്ടൽ രാറാവിസ്  ആയിരിക്കും. ബിരിയാണി കൂടാതെ എലാ തരം  ഭക്ഷണവും ഇവിടെ ലഭ്യം  ആണ്‌ .


ഉണ് / മീൽസ് 


നാഷണൽ ഹോട്ടൽ, പാലുശ്ശേരി .

സ്പെഷ്യലുകളുടെ സ്വന്തം ഹോട്ടൽ ആണ് നാഷണൽ ഹോട്ടൽ. മത്തി , അയില, ചെമ്മീൻ , അയക്കൂറ, ആവോലി, കൂന്തൽ, മീന്മുട്ട, ആട്ടിൻതല , ബീഫ്, ചിക്കൻ പാർട്സ്, ബോട്ടി, ചിക്കൻ ലിവർ, ബീഫ് ലിവർ, തലച്ചോർ എന്നു  വേണ്ട സകല സ്പെഷ്യലുകളും ഇവിടെ ലഭ്യം ആണ്.


ശൈലജ ഹോട്ടൽ , ചോനാടം 
ചോറാണ് ഇവിടെത്തെ പ്രധാനം എങ്കിലും, വൈകിട്ട് പൊറോട്ടയും ബീഫും തീർച്ചയായും കഴിചിരിക്കേണ്ട ഭക്ഷണം ആണ്.


മോഡേൺ ഹോട്ടൽ, പഴയ ബസ്സ്റ്റാൻഡ് 
ഉണ്  മാത്രമേ ഇവിടെ കിട്ടുകയുള്ളു പക്ഷെ മോഡേൺ ഹോട്ടൽ കയറിയാൽ മട്ടൺ ചാപ്സ് ഒന്നു  കഴിച്ചു നോക്കണം പിന്നെ എത്ര വലിയ ക്യു ആണെങ്കിലും അതൊന്നും വകവെയ്ക്കാതെ 

എത്ര നേരം വെണ്ണേലും നിൽക്കാൻ തോന്നി പോകും. അത്ര രുചി ആണ് മോഡേൺ ഹോട്ടൽ ചാപ്‌സിന്.

ഇതൊക്കെ കൂടാതെ ഒരുപാട് നല്ല ഹോട്ടലുകൾ ഉള്ള നാടാണ് തലശ്ശേരി.അതിൽ ചിലതു ഞാൻ താഴെ കൊടുക്കുന്നു .

ഇന്ത്യൻ കോഫി ഹൗസ്
ചന്ദ്ര വിലാസ് ,
ദേവി
ആനന്ദ്
അശോക ഹോട്ടൽ
പൈങ്ങോളി ഹോട്ടൽ
വെസ്റ്റേൺ


ഇതൊക്കെ കൂടാതെ കേരളത്തിലെ തന്നെ ഏറ്റവും സ്പെഷ്യൽ ഭക്ഷണം പാചകം ചെയ്യുന്നവരുടെ നാടാണ് തലശ്ശേരി.
സദ്യ ആയാലും , ബിരിയാണി ആയാലും , ചൈനീസ് ആയാലും, അറബിക് ആയാലും രുചികരമായ ഭക്ഷണം പാകം ചെയുന്ന കാറ്ററിംഗ്കാരുടെ പറുദീസാ ആണ് തലശ്ശേരി.
കൂടുതൽ വിവരങ്ങൾക്ക് കമന്റ് ചെയുക.

No comments:

Post a Comment